എം​എ​ൽ​എ രാ​ജി​വെ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, May 29, 2020 11:46 PM IST
തി​രു​വ​മ്പാ​ടി: അ​ഗ​സ്ത്യ​ൻമു​ഴി -കൈ​ത​പ്പൊ​യി​ൽ റോ​ഡ്‌ നി​ർ​മാണ​ത്തി​ൽ അ​ഴി​മ​തി​യു​ടെ ക​റ പു​ര​ണ്ട എം​എ​ൽ​എ രാ​ജി​വയ്​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ലങ്ങളിലും ബൂ​ത്തു​ക​ളി​ലും ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ത്ത​പ്പ​ൻ​പു​ഴ ബൂ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഭി​ജി​ത്ത് മ​നോ​ജ് വാ​ഴപ​റ​മ്പി​ൽ, നി​തി​ൻ, ജോ​യ് കാ​ക്ക​ര കു​ന്നേ​ൽ, ഡി​മ​ൽ ടോ​ണി കൊ​ന്ന​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.