150 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Saturday, May 30, 2020 11:09 PM IST
നാ​ദാ​പു​രം: വ​ള​യം മേ​ഖ​ല​യി​ലെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ള​യം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ150 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​നോ​ക്കോ​ട്ടൂ​രി​ലെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ശ​നി​യാ​ഴ്ച വ​ള​യം എ​സ്ഐ ആ​ർ.​സി. ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാന​ത്തി​ലായിരുന്നു പരിശോധന.