മഴയിലും ഇടിമിന്നലിലും കനത്ത നാശം
Sunday, May 31, 2020 11:11 PM IST
വീ​ടി​ന് നാ​ശം,
ഒ​രാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റു
കൂ​രാ​ച്ചു​ണ്ട്: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം. ഒ​രാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ശ​ങ്ക​ര​വ​യ​ലി​ൽ താ​മ​സി​ക്കും വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ബെ​ർ​ക്കു​മെ​ൻ​സി​ന്‍റെ വീ​ടി​നാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് സ​ജി കൂ​രാ​പ്പ​ള്ളി​ലി​ന് ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റു. തു​ട​ർ​ന്ന് മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​തേ​ടി. വീ​ടി​ന്‍റെ ചു​മ​രും, ജ​ന​ൽ​ച്ചി​ല്ലും ത​ക​രു​ക​യും ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, മി​ക്സി തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. വീ​ടി​ന്‍റെ മെ​യി​ൻ സ്വി​ച്ച്, മീ​റ്റ​റ​ർ തു​ട​ങ്ങി​യ​വ​യും വ​യ​റിം​ഗും പാ​ടെ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട്ടം ക​ണ​ക്കാ​ക്കു​ന്നു.
സ​മീ​പ​ത്തു​ള്ള അ​പ്പാ​ട​ത്ത് സു​രേ​ഷി​ന്‍റെ വീ​ടി​ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള മെ​യി​ൻ സ്വി​ച്ച് മീ​റ്റ​റും ന​ശി​ച്ചു. ര​വി നെ​ല്ലു​ള്ള​പ​റ​മ്പി​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ക​ളേ​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് ന​രി​ന​ട മ​റു​മ​ണ്ണി​ൽ താ​മ​സി​ക്കുന്ന മ​ല​യി​ൽ​ച്ചാ​ലി​ൽ ജാ​നു​വി​ന്‍റെ ഗ​ർ​ഭി​ണി​യാ​യ പ​ശു​വും ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്തു. ച​ക്കി​ട്ട​പ്പാ​റ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സ​ന്തോ​ഷ് കു​മാ​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.
വീ​ട് ഭാ​ഗി​ക​മാ​യി
ത​ക​ര്‍​ന്നു
താ​മ​ര​ശേ​രി: ശ​ക്ത​മാ​യ ഇ​ടി മി​ന്ന​ലി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. താ​മ​ര​ശേ​രി പ​ള്ളി​പ്പു​റം കു​രി​ക്ക​ള്‍ തൊ​ടു​ക​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ടാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ ചു​മ​രു​ക​ളും ടൈ​ല്‍​സും പൊ​ട്ടി ത​ക​ര്‍​ന്നു.
വ​യ​റിം​ഗ് മു​ഴു​വ​നാ​യും ക​ത്തി ന​ശി​ച്ചു. വൈദ്യുതി ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​ച്ചു. വീ​ടി​നു സ​മീ​പ​ത്തെ തേ​ക്ക് മ​രം നടു പി​ള​ര്‍​ന്ന നി​ല​യി​ലാ​ണ്. ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. ആളപായമില്ല.
മ​ണ്ണൊ​ലി​ച്ചെ​ത്തി വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​
താ​മ​ര​ശേ​രി: ശ​നി​യാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ത​ല​യാ​ട് ചീ​ടി​ക്കു​ഴി പ്ര​ദേ​ശ​ത്ത് മ​ണ്ണൊ​ലി​ച്ചെ​ത്തി വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി. പേ​രി​മ​ല​യി​ലേ​ക്ക് നി​ര്‍​മി​ക്കു​ന്ന പു​തി​യ റോ​ഡി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണും ചെ​ളി​യും വ​ന്ന​ടി​ഞ്ഞു. എ​ള​യ​ട​ത്ത് ഇ​ഖ്ബാ​ലി​ന്‍റെ കി​ണ​റി​ലും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂന്യ​മാ​യി.
കൃ​ഷി​ട​ങ്ങ​ലി​ലേ​യ​ക്ക് മ​ണ്ണും ചെ​ളി​യും വ​ന്ന​ടി​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ റോ​ഡി​നു​മു​ക​ള്‍ ഭാ​ഗ​ത്താ​യി ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണും പു​തി​യ​താ​യി റോ​ഡ് നി​ര്‍​മി​ച്ച​പ്പോ​ഴു​ള്ള മ​ണ്ണും റോ​ഡി​നു താ​ഴ്ഭാ​ഗ​ത്തേ​യ്ക്ക് ത​ള്ളി​യ​താ​ണ് നാ​ലു മ​ണി​ക്കൂ​റോ​ളം പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഒ​ലി​ച്ചി​റ​ങ്ങി​യ​ത്.
മ​ഴ ശ​ക്ത​മാ​യ​ല്‍ ഇ​നി​യും മ​ണ്ണ ഒ​ലി​ച്ചു​വ​രു​മെ​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്തു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. പ​ല​രും ബ​ന്ധു വീ​ടു​ക​ളി​ലേ​യ​ക്ക് മാ​റി താ​മ​സി​ച്ചു. ചീ​ടി​ക്കു​ഴി റോ​ഡി​ന്‍റെ ക​ലുങ്കു​ക​ള്‍ മ​ണ്ണു​വ​ന്ന​ടി​ഞ്ഞ് അ​ട​ഞ്ഞു.
പ​ന​ങ്ങ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണ് മാ​ന്തി​യെ​ന്ത്ര​മെ​ത്തി​ച്ച് മ​ണ്ണു മാ​റ്റി ക​ലു​ങ്ക് തു​റ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യും മ​ണ്ണ് വ​ന്ന​ടി​ഞ്ഞ് നി​ക​ന്ന തോ​ട് പു​ന​സ്ഥാ​പി​ച്ച് പാ​ര്‍​ശ്വ ഭി​ത്തി നി​ര്‍​മി​ച്ച് വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​മെ​ന്നും പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.