വി​ഷര​ഹി​ത പ​ച്ച​ക്ക​റി​ക​ൾക്ക് വി​ല ലഭിക്കുന്നില്ലെന്ന്
Monday, June 1, 2020 11:36 PM IST
മു​ക്കം: വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടും വി​ല ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. പ​ച്ച​ക്ക​റി വി​ള​ക​ളു​ടെ വി​ല ഇ​ടി​യു​ന്നതോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ.
25 രൂ​പ മു​ത​ൽ 30 രൂ​പ​ വ​രെ മാ​ർ​ക്ക​റ്റിൽ ല​ഭഭിക്കു​ന്ന മ​ത്ത​ന് ആ​റോ ഏ​ഴോ രൂ​പ​യാ​ണ് ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്. വി​ല​യി​ല്ലാ​ത്ത​ത് കാ​ര​ണം വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. നേ​ന്ത്ര​ക്കാ​യ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തും വേ​ണ്ട​ത്ര വി​ല ല​ഭി​ക്കാ​ത്ത​തും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ൽ നാ​ട്ടു​കാ​രു​ടെ വി​ള​ക​ൾ​ക്ക് വി​ല ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് പി​ടി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്ന് യു​വ ക​ർ​ഷ​ക​നാ​യ പ​ന​ങ്ങാ​മ്പു​റം ല​ത്തീഫ് പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് കാ​ര​ശേ​രി. ഇ​ത്ത​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ഹോ​ർ​ട്ടി​കോ​ർ​പ്പ് പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്ക​ണം.
വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ കേ​ന്ദ്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഹോ​ർ​ട്ടി കോ​ർ​പ്പ് പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.