ഓ​ൺ ലൈ​ൻ പ​ഠ​നം എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്ക​ണം: കെ​എ​സ്ടി​യു
Tuesday, June 2, 2020 11:10 PM IST
കോ​ഴി​ക്കോ​ട് : ഓ​ൺ ലൈ​ൻ പ​ഠ​നം പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് നി​ഷേ​ധി​ക്ക​രു​തെ​ന്നും എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും അ​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കെ​എ​സ്ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു .ആ​ദി​വാ​സി ഗോ​ത്ര പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ,തീ​ര​ദേ​ശ-​പി​ന്നാ​ക്ക പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ല​ക്ഷ​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു ക​ണ​ക്ടി​വി​റ്റി​യും ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ ത​ന്നെ വ്യ​ക്ത​മാ​ണ് .ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ സ്വാ​ഭാ​വി​ക​മാ​യും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന് വി​ധേ​യ​രാ​കും .കു​ട്ടി​ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് .എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​ത് പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​ണെ​ന്ന നി​ർ​ദ്ദേ​ശം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റ​ലാ​ണ് .
പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ്ണ​മാ​യും പു​നഃ സ്ഥാ​പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല്യ നി​ർ​ണ്ണ​യ ഡ്യൂ​ട്ടി ക്ക് ​ഹാ​ജ​രാ​വാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് അ​ത് ലീ​വാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല .ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​മാ​യി ആ​ച​രി​ക്കും .കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യാ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​ണ് .അ​തെ സ​മ​യം വ​നി​ത​ക​ളെ രാ​ത്രി സ​മ​യ ഡ്യൂ​ട്ടി​യി​ൽ​നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.​
ഓ​ൺ​ലൈ​ൻ സം​സ്ഥാ​ന നേ​തൃ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല വാ​വൂ​ർ അധ്യ​ക്ഷ്യത വ​ഹി​ച്ചു .ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ.​അ​സീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.