ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് ചു​മ​ത​ല​യേ​റ്റു
Wednesday, June 3, 2020 10:59 PM IST
തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല യു​ജി‌​സി-​ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റാ​യി മു​ന്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് ചു​മ​ത​ല​യേ​റ്റു. 2019 മാ​ര്‍​ച്ച് ആ​റി​ലെ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ സ്ഥാ​നം ഡോ. ​അ​ബ്ദു​ൾ മ​ജീ​ദി​ന് ഒ​ഴി​യേ​ണ്ടി​വ​ന്നി​രു​ന്നു. 2020 മെ​യ് 15-ന് ​ചേ​ര്‍​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണ് ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റാ​യി അ​ദ്ദേ​ഹ​ത്തെ താ​ത്്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.