ആ​ർ​മി റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സി​ലെ കേ​ണ​ലി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Wednesday, June 3, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ആ​ർ​മി റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സി​ലെ കേ​ണ​ൽ പ​ദ​വി​യി​ലു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കീ​ഴു​ദ്യോ​ഗ​സ്ഥ​നെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ പ​രാ​തി കൊ​ണ്ടു​വ​രാ​നും സം​സ്ഥാ​ന ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് തീ​രു​മാ​നി​ച്ചു.
കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സി​ലെ മേ​ധാ​വി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണം. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റു​പ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ എ​ൻ.​വി. ര​ത്ന​മ്മ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വാ​ണ് ആ​ർ​മി റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ. ഏ​താ​നും മാ​സ​മാ​യി പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന് ശ​മ്പ​ളം ന​ൽ​കു​ന്നി​ല്ല. കേ​ണ​ൽ ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​രു പാ​വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കേ​ണ​ൽ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ഭ​ർ​ത്താ​വി​നെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 30 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.