കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് അ​വാ​ര്‍​ഡ്
Wednesday, June 3, 2020 10:59 PM IST
തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി​മീ​ഡി​യ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ (ഇ​എം​എം​ആ​ര്‍​സി) നി​ർ​മി​ച്ച 'എ ​ഡ​യ​റി ഓ​ണ്‍ ബ്ലൈ​ന്‍​ഡ്‌​നെ​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ല്‍ ന​ട​ന്ന അ​ന​റ്റോ​ളി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ര്‍ ഫി​ലി​മി​നു​ള്ള അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.
സ​ജീ​ദ് ന​ടു​ത്തൊ​ടി​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത്. അ​മേ​രി​ക്ക​ന്‍ ഗോ​ള്‍​ഡ​ന്‍ പി​ക്ച​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ അ​വാ​ര്‍​ഡ്, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സൈ​ന്‍​സ് ഡോ​ക്യു​മെ​ന്‍റ​റി അ​വാ​ര്‍​ഡ്, ഹ​രി​യാ​ന​യി​ലെ പി​ക്ക്ര്‍​ഫ്‌​ളി​ക്ക് ഇ​ന്‍​ഡീ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ അ​വാ​ര്‍​ഡ്, പി​ക്കാ​സോ ഐ​ന്‍​സ്റ്റീ​ന്‍ ബു​ദ്ധ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ അ​വാ​ര്‍​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഈ ​ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇ​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​ഴ്ച പ​രി​മി​തി​യെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കു​ന്ന ഹാ​റൂ​ണ്‍ ക​രീം എ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​മേ​യ​മാ​ക്കി​യു​ള്ള ഈ ​ഡോ​ക്യു​മെ​ന്‍റ​റി കാ​ഴ്ച പ​രി​മി​ത​രു​ടെ ലോ​ക​ത്തെ കു​റി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്നു. ബാ​നി​ഷ് എം ​കാ​മ​റ​യും സാ​ജി​ദ് പി.​സി. എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ചു. ബീ​ന പി ​എ​ബ്ര​ഹാം, ദീ​പ്തി നാ​രാ​യ​ണ​ന്‍, മി​ഥു​ന്‍, നി​ധി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കി.
അ​ന്ത​ര്‍​ദേ​ശി​യ നി​ല​വാ​ര​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി ഇ​എം​എം​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ ദാ​മോ​ദ​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ടെ​ലി​വി​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ളും ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളും ത​യ്യാ​റാ​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്ഥാ​പ​ന​മാ​ണ് ഇ​എം​എം​ആ​ര്‍​സി.