കോഴിക്കോട്ട് ഏ​ഴു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്, അ​ഞ്ചു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Wednesday, June 3, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഏ​ഴു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​ഞ്ചു പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മ​ണി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ (42, 46 വ​യ​സ്), വ​ട​ക​ര സ്വ​ദേ​ശി (42), അ​ത്തോ​ളി സ്വ​ദേ​ശി (42) എ​ന്നീ നാ​ലു​പേ​ര്‍ ജെ 9 1413 ​ജെ​സീ​റ എ​യ​ര്‍​വേ​യ്‌​സി​ന്‍റെ കു​വൈ​റ്റ്-​കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ല്‍ എ​ത്തു​ക​യും സ​ര്‍​ക്കാ​ര്‍ ത്യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി റി​സ​ള്‍​ട്ട് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് മാ​റ്റി. 39 വ​യ​സു​ള്ള കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ് അ​ഞ്ചാ​മ​ത്തെ ആ​ള്‍.
ഇ​ദ്ദേ​ഹം മേ​യ് 31 ന് ​ഐ​എ​ക്‌​സ്.1376 എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ബ​ഹ​റി​നി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.
34 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി​യാ​ണ് ആ​റാ​മ​ത്തെ ആ​ള്‍. ഇ​ദ്ദേ​ഹം മേ​യ് 27 ന് ​പു​ല​ര്‍​ച്ചെ 12.30 ന് ​ഐ​എ​ക്‌​സ് അ​ബു​ദാ​ബി- ക​ണ്ണൂ​ര്‍ ഫ്‌​ളൈ​റ്റി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് എ​യ​ര്‍​പോ​ര്‍​ട്ട് ടാ​ക്‌​സി​യി​ല്‍ കാ​വി​ലും​പാ​റ​യി​ലു​ള്ള വീ​ട്ടി​ലെ​ത്തു​ക​യും മേ​യ് 31 ന് ​രോ​ഗ ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റി​സ​ള്‍​ട്ട് പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് മാ​റ്റി. 31 വ​യ​സു​ള്ള എ​ളേ​റ്റി​ല്‍ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യാ​ണ് ഏ​ഴാ​മ​ത്തെ ആ​ള്‍. ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ല്‍ ഇ​ന്ന് അ​ഞ്ചു​പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് പോ​സി​റ്റീ​വാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി (56), ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​രി​ക്കു​ളം സ്വ​ദേ​ശി (22), ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി (28), തി​ക്കോ​ടി സ്വ​ദേ​ശി (46), കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി (43) എ​ന്നി​വ​രാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്.
ഇ​തോ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 78 ആ​യി. 37 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ഒ​രാ​ള്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ 40 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 12 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 23 പേ​ര്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് മിം​സി​ലും മൂന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​റ് എ​യ​ര്‍ ഇ​ന്ത്യാ ജീ​വ​ന​ക്കാ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. കൂ​ടാ​തെ ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്.