കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലയിൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു
Friday, June 5, 2020 11:41 PM IST
തേ​ഞ്ഞി​പ്പ​ലം: ലോ​ക പ​രി​സ്ഥി​തി ദി​നം കൃ​ഷി പ്ര​ചാ​ര​ണ ദി​ന​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​ച​രി​ച്ചു. ജീ​വ​ന​ക്കാ​ർ ഗ്രോ​ബാ​ഗ് സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ട​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി നി​ർ​വ​ഹി​ച്ചു.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്യും. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാന്പസി​ൽ വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു. പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഡോ. ​സി.​സി. ബാ​ബു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ജു​ഗ​ൽ കി​ഷോ​ർ, ഡോ. ​ഇ. ശ്രീ​കു​മാ​ര​ൻ, ഡോ. ​എ.​കെ. പ്ര​ദീ​പ്, ഡോ. ​അ​ബ്ദു​ൾ നാ​സ​ർ, ഡോ. ​കെ.​എം. അ​നി​ൽ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.