കോ​ഴി​ക്കോ​ട്ട് നാ​ല്
Friday, June 5, 2020 11:41 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ക​ണ്ണൂ​രി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഒ​രു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ള്ള ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.
പോ​സി​റ്റീ​വാ​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ള്‍ മും​ബൈ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 41 കാ​ര​നാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി മേ​യ് 29 ന് ​മും​ബൈ​യി​ല്‍ നി​ന്ന് ട്രെ​യി​നി​ല്‍ എ​ത്തി​യ​താ​ണ്. കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് (എ​ഫ്എ​ല്‍​ടി​സി) മാ​റ്റി. 26കാ​ര​നാ​യ മാ​വൂ​ര്‍ സ്വ​ദേ​ശി ദു​ബാ​യ്- ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ല്‍ 23 ന് ​എ​ത്തി​യ​താ​ണ്. 42 കാ​ര​നാ​യ അ​ത്തോ​ളി സ്വ​ദേ​ശി ദു​ബാ​യ്-​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ല്‍ 23 ന് ​എ​ത്തി. 82 കാ​ര​നാ​യ കോ​ട്ടൂ​ളി സ്വ​ദേ​ശി അ​ര്‍​ബു​ദ​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടു​ന്ന വ്യ​ക്തി​യാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ണൂ​രി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഴി​യൂ​ര്‍ സ്വ​ദേ​ശി (32), മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി (38) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത്.
ഇ​പ്പോ​ള്‍ 48 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 18 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 26 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും ര​ണ്ടു​പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു എ​യ​ര്‍​ഇ​ന്ത്യാ ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ര​ണ്ടു​വീ​തം കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​റു​പോ​സി​റ്റീ​വ് കേ​സു​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​ന്ന​ലെ 249 സ്ര​വ സാന്പിളുകൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 6249 സ്ര​വ സാന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 5991 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 5877 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 258 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന് പു​തു​താ​യി വ​ന്ന 975 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 7817 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.