വ​ർ​ക്ക് ഷോ​പ്പി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Saturday, June 6, 2020 10:51 PM IST
പേ​രാ​മ്പ്ര: മു​ളി​യ​ങ്ങ​ൽ ടൗ​ണി​ലെ ആ​ക്ടീ​വ് വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഘ​ത്തി​ൽ പെ​ട്ട ഒ​രാ​ളെ ഇ​ന്ന​ലെ പേ​രാ​മ്പ്ര പോ​ലീ​സ് പി​ടി​കൂ​ടി. പാ​ണ്ടി​ക്കോ​ട് കോ​ടേ​രി​ച്ചാ​ൽ ക​ണി​ക്കു​ള​ങ്ങ​ര അ​ഫ്നാ​ജ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി എ​സ്.​ഐ റ​ഹൂ​ഫ് അ​റി​യി​ച്ചു. ജൂ​ണി​യ​ർ എ​സ്ഐ മ​നീ​ഷ്, സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.