ജീ​വ​നം പ​ദ്ധ​തി: ധ​ന​സ​ഹാ​യം ഇ​നി ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കും
Wednesday, July 1, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ജീ​വ​നം പ​ദ്ധ​തി​യി​ൽ ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം ഇ​നി മു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​റി​യി​ച്ചു. പ​ക​രം ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് തു​ക കൈ​മാ​റു​ക. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് ന​ൽ​കാ​തെ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കു​ന്ന ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള​ള ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.