മ​സി​ന​ഗു​ഡി​യി​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, July 1, 2020 11:17 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ലെ ശി​ങ്കാ​ര റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 27കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ശി​വ​ഗം​ഗ​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു.

അ​വി​ടെ നി​ന്ന് സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ശി​ങ്കാ​ര മേ​ഖ​ല​യി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മം അ​ട​ച്ചു പൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​വി​ടേ​ക്ക് വ​രു​ന്ന റോ​ഡും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീ​യു​ടെ കു​ടും​ബ​ത്തെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.