കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ സ്വാ​ഗ​തം ചെയ്ത് ഇ​ൻ​ഫാം
Wednesday, July 1, 2020 11:19 PM IST
കോഴിക്കോട്: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ സ്വാ​ഗ​തം ചെയ്ത് ഇ​ൻ​ഫാം. ഇ​ൻ​ഫാം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക സം​ഘ​ട​ക​ളു​ടെ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണിതെന്ന് ജി​ല്ലാ നേ​തൃ​സ​മി​തി വീ​ഡി​യോ കോ​ണ്‍​ഫറ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. കേ​ന്ദ്ര​സ​ർ​ക്കാരിന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ കേ​ര​ള​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് അ​നു​വാ​ദം ന​ൽ​കു​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​വേ​ദ​ക സം​ഘ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഫെ​ബ്രു​വ​രി​യി​ൽ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ കോ​ട​ഞ്ചേ​​രി ഉ​ൾ​പ്പെ​ടെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യെ​ന്നത് ആശ്വാസ മാണ്. കാ​ട്ടു​പ​ന്നി​ശ​ല്യ​മു​ള്ള എ​ല്ലാ മ​ല​യോ​ര പ​ഞ്ചാ​യ​ത്തിലും ക​ർ​ഷ​ക​രു​ടെ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് ഭൂ​മി​യി​ലി​റ​ങ്ങു​ന്ന പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​നു​മ​തി​ന​ൽ​ക​ണം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ കൃ​ഷി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റിക്കു​ക​യാ​ണ്. ക​ർ​ഷ​ക​ര​ക്ഷ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രുടെ പങ്ക് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ണ്‍. ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ, ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​ന്പി​ൽ, ജോ​സ​ഫ് കാ​ര്യ​ങ്കാ​ൽ, ബേ​ബി പെ​രു​മാ​ലി, ജോ​ർ​ജ് കും​ബ്ലാ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.