മാ​ത്യു കൊ​ഴു​വ​നാ​ല്‍ മി​ക​ച്ച സു​ഗ​ന്ധ​വി​ള ക​ര്‍​ഷ​ക​ൻ
Saturday, July 4, 2020 12:02 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​ഗ്രി​ക​ര്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍ഡ് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് കോ​ഴി​ക്കോ​ടി​ന്‍റെ ( ഐ​സി​എ​ആ​ര്‍ ആ​ന്‍ഡ് ഐ​ഐ​എ​സ്ആ​ര്‍) സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ മി​ക​ച്ച സു​ഗ​ന്ധ​വി​ള ക​ര്‍​ഷ​ക​നാ​യി ക​ട്ടി​പ്പാ​റ കൊ​ഴു​വ​നാ​ല്‍ മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര സ​ർ​ക്ക​രി​ന്‍റെ 'മേ​രാ ഗാ​വ് മേ​രാ ഗൗ​ര​വ് ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ദ​ത്തെ​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ക​ട്ടി​പ്പാ​റ​യി​ല്‍ ത​ന്‍റെ ത​ന​ത് ശൈ​ലി​യി​ലു​ള്ള കാ​ര്‍​ഷി​ക മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മാ​ത്യു ശ്ര​ദ്ധേ​യ​നാ​യ​ത്.വൈ​വി​ധ്യ​മാ​ര്‍​ന്ന രീ​തി​യി​ല്‍ ന​ട​ത്തി​യ ഗ്രാ​മ്പൂ കൃ​ഷി​യി​ലാ​ണ് മാ​ത്യു വ്യ​ത്യ​സ്ഥ​നാ​വു​ന്ന​ത്. 750 ഗ്രാ​മ്പൂ മ​ര​ങ്ങ​ളും അ​തി​ന് പു​റ​മെ കു​രു​മു​ള​ക്, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ നൂ​റു​മേ​നി​യി​ല്‍ വി​ള​യു​ന്നു. ടി​ടി​സി​യും അ​തി​നു​ശേ​ഷം മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗും പ​ഠി​ച്ചി​റ​ങ്ങി​യ മാ​ത്യു ദീ​ര്‍​ഘ​കാ​ലം സ്വ​കാ​ര്യ മോ​ട്ടോ​ര്‍ മെ​ക്കാ​നി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു. പി​ന്നീ​ട് വീ​ഡി​യോ​ഗ്രാ​ഫി​യി​ലാ​യി ശ്ര​ദ്ധ. അ​തോ​ടൊ​പ്പം മാ​ത്യു സി​മാ​രം​ഗ​ത്തു സ​ജീ​വ​മാ​യി. സു​ഹൃ​ത്തു​മാ​യി ചേ​ര്‍​ന്ന് സി​നി​മ വി​ത​ര​ണ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് കൃ​ഷി​യി​ലേ​യ്ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം തു​ട​ങ്ങി​യ​ത്. 12 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ച സി​നി​മ രം​ഗം വി​ട്ട് പി​ന്നീ​ട​ങ്ങോ​ട്ട് കൃ​ഷി​യി​ല്‍ മു​ഴു​കു​ക​യാ​യി​രു​ന്നു.