ക​ര്‍​ഷ​ക ര​ക്ഷാസ​മി​തി ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Monday, July 6, 2020 11:03 PM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള​ടെ ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക ര​ക്ഷാസ​മി​തി താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. കാ​ട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ വെ​ണ്ടേ​ക്കും​ചാ​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ക, കാ​ട്ടുപ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ക, കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, വ​നം വ​കു​പ്പി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മുന്‍​ എം​എ​ല്‍​എ മാർച്ച് വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ ജീ​വി​ക​ളു​ടെ അ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രു​ടെ സ്വ​ത്തി​നും ജീ​വ​നും കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റേത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്നും ക​ര്‍​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര്‍​ഷ​ക ര​ക്ഷാ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബാ​ബു ജോ​ര്‍​ജ്ജ് കു​രി​ശി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ര്‍​വ്വാ​ഹ​ക സ​മി​തി​യം​ഗം എ. ​അ​ര​വി​ന്ദ​ന്‍ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്രേം​ജി ജ​യിം​സ്, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, അ​നി​ല്‍ ജോ​ര്‍​ജ്, താ​ര അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, ബി​ജു ക​ണ്ണ​ന്ത​റ, കു​ഞ്ഞാ​ലി ച​മ​ല്‍, മു​ഹ​മ്മ​ദ് ഷാ​ഹിം, ഷം​സീ​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍, സി.​കെ.​സി. അ​സയി​നാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, ബെ​ന്നി ലൂ​ക്ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.