കള്ളനോ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ​ൻ​കി​ട പ​ണ​മി​ട​പാ​ടി​ൽ
Monday, July 6, 2020 11:04 PM IST
കൊ​ണ്ടോ​ട്ടി: സ്വ​യം അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി മ​ല​പ്പു​റം ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ മൂ​ന്നു​പേ​ർ റി​മാ​ൻ​ഡി​ൽ. ചെ​ന്പ്ര​ശേ​രി ഈ​സ്റ്റ് മ​ഞ്ചേ​രി ബ​ഷീ​ർ (50)എ​ന്ന പാ​ണ്ടി ബ​ഷീ​ർ, വ​ള്ളു​വ​ങ്ങാ​ട് കു​ണ്ടു​ക​ര അ​മീ​ർ​ഖാ​ൻ(37), ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി കോ​യി​ശേ​രി മൊ​യ്തീ​ൻ​കു​ട്ടി(50) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.
ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നു ര​ണ്ടു​ത​വ​ണ​യാ​യി നാ​ലു​പേ​രെ​യാ​ണ് ക​ള്ള​നോ​ട്ടു​ക​ളു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​റ​ജി​ന​ലി​നെ വെ​ല്ലു​ന്ന നോ​ട്ടു​ക​ൾ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നാ​കാ​ത്ത രീ​തി​യി​ലാ​ണ് നോ​ട്ടു​ക​ൾ സം​ഘം പ്രി​ന്‍റ് ചെ​യ്തെ​ടു​ത്തി​രു​ന്ന​ത്. മൂ​ന്നു പേ​രി​ൽ നി​ന്നു പ​ത്തു ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് പോ​ലീ​സ് ക​യ്യോ​ടെ പി​ടി​കൂ​ടി​യ​ത്. സം​ഘം മ​ല​പ്പു​റം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ള്ള​നോ​ട്ട് ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. തി​ര​ക്കു​ള​ള കാ​ലി​ച്ച​ന്ത​ക​ൾ,
പ​ണ​മി​ട​പാ​ട് സ്ഥ​ല​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും വ്യാ​ജ നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സം​ശ​യം തോ​ന്നാ​ത്ത രീ​തി​യി​ൽ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഇ​വ​ർ പ​ല​വി​ധ ത​ന്ത്ര​ങ്ങ​ളും പ്ര​യോ​ഗി​ച്ചി​രു​ന്നു.
ല​ക്ഷ​ങ്ങ​ളു​ടെ ബി​സി​ന​സി​ൽ പ​ണം കാ​ണി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം വ്യാ​ജ നോ​ട്ടു​ക​ളാ​ണ് സം​ഘം ഇ​റ​ക്കി​യി​രു​ന്ന​ത്. അ​തീ​വ​ര​ഹ​സ്യ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ള​ള​നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ക​ള്ള​നോ​ട്ടു സം​ഘം സ​ജീ​വ​മാ​യ​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി.
പി​ടി​യി​ലാ​യ സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന മ​റ്റു സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.