കോ​ഴി​ക്കോ​ട്ട് 15 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ, ആ​റു പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, July 7, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 15 കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു വ​യ​നാ​ട് സ്വ​ദേ​ശി​യു​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ 396 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ആ​കെ 15,782 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 14,538 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 14,131 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 1,244 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്. ഇ​പ്പോ​ള്‍ 134 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 41 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 83 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും ഏ​ഴു​പേ​ര്‍ ക​ണ്ണൂ​രി​ലും ര​ണ്ടു​പേ​ര്‍ മ​ല​പ്പു​റ​ത്തും ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും ര​ണ്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളും ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.
പു​തു​താ​യി 1,067 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ല്‍ 18,471 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 568 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 11,960 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ല്‍ 560 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 11,309 പേ​ര്‍ വീ​ടു​ക​ളി​ലും 81 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 118 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 10,507 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.