24 മ​ണി​ക്കൂ​റി​ൽ പി​ടി​കൂ​ടി​യ​ത് മൂ​ന്നു കി​ലോ സ്വ​ർ​ണം
Tuesday, July 7, 2020 11:20 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 24 മ​ണി​ക്കൂ​റി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് 1.35 കോ​ടി​യു​ടെ മൂ​ന്ന് കി​ലോ സ്വ​ർ​ണം. ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ ബ​ഹ്റൈ​നി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് മു​ബീ​ർ എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 1135 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
രാ​ത്രി ദു​ബാ​യി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ അ​ജ്മ​ൽ എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1595 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും ക​ണ്ടെ​ത്തി. അ​ര​യി​ൽ അ​ര​പ്പ​ട്ട പോ​ലെ കെ​ട്ടി വെ​ച്ചാ​യി​രു​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത്. ജി​ദ്ദ​യി​ൽ നി​ന്ന് സൗ​ദി എ​യ​ർ​ലെ​ൻ​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ലീം എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 615 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ര​ക്ക​പ്പെ​ട്ടി​യു​ടെ ഫ്രൈ​മി​ന്‍റെ ഉ​ള്ളി​ലാ​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. മ​ല​പ്പു​റം മു​ഹ​മ്മ​ദ് ഷാ​ഫി സൈ​ക്കി​ളി​ൽ ട​യ​റി​ന​ക​ത്തു ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 182 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ ഡോ.​രാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് ക​ള​ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.