സ്‌​നേ​ഹ​സ്പ​ര്‍​ശം: ഒാ​ഗ​സ്റ്റ് മു​ത​ല്‍ ക​ര​ള്‍ മാ​റ്റി​വച്ച​വ​ര്‍​ക്കും
Wednesday, July 8, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്‌​നേ​ഹ​സ്പ​ര്‍​ശം പ​ദ്ധ​തി 2020 ഒാ​ഗ​സ്റ്റ് മു​ത​ല്‍ ജി​ല്ല​യി​ലെ ക​ര​ള്‍ മാ​റ്റി​വ​ച്ച​വ​രേ​യും സ​ഹാ​യി​ക്കു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​റി​യി​ച്ചു.
2012 ലാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ക്കം. 2013 മു​ത​ലാ​ണ് വൃ​ക്ക​മാ​റ്റി​വ​ച്ച​വ​ര്‍​ക്ക് മ​രു​ന്നു​ക​ള്‍ ന​ല്‍​കി തു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ലാ​കെ 380 പേ​ര്‍ മ​രു​ന്നി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.​അ​തി​നു പു​റ​മേ​യാ​ണ് പു​തി​യ​തീ​രു​മാ​നം. അ​വ​യ​വം മാ​റ്റി​വച്ച​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും നി​ത്യ​വും ക​ഴി​ക്കേ​ണ്ട മ​രു​ന്നു​ക​ളാ​ണ് പ്ര​തി​മാ​സം സൗ​ജ​ന്യ​മാ​യി സ്‌​നേ​ഹ​സ്പ​ര്‍​ശ​ത്തി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.
ജി​ല്ല​യി​ലെ ക​ര​ള്‍ മ​റ്റി​വെ​ച്ച​വ​ര്‍​ക്കും ഇ​നി​മു​ത​ല്‍ ഈ ​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​ം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍ സ്‌​നേ​ഹ​സ്പ​ര്‍​ശം ഓ​ഫീ​സി​ല്‍ നേ​രി​ട്ടും വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഈ ​മാ​സം ത​ന്നെ അ​പേ​ക്ഷി​ക്കു​ന്ന അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഓ​ഗ​സ്റ്റ് മു​ത​ല്‍ മ​രു​ന്നു കി​ട്ടി​തു​ട​ങ്ങും.
16 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ സ​ഹാ​യ​മാ​യി ഈ ​പ​ദ്ധ​തി ഗു​ണ​ഭോ​ക്ക​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.