കൊ​ണ്ടോ​ട്ടി​യി​ൽ ക​ഞ്ചാ​വു​വേ​ട്ട; വി​വാ​ഹ ത​ട്ടി​പ്പു​വീ​ര​നും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ
Thursday, July 9, 2020 11:36 PM IST
കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വു മൊ​ത്ത​വി​ത​ര​ണം ചെ​യ്തു വ​രു​ന്ന വി​വാ​ഹ​ത്ത​ട്ടി​പ്പു വീ​ര​നേ​യും കൂ​ട്ടാ​ളി​യെ​യും മ​ല​പ്പു​റം ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡും കൊ​ണ്ടോ​ട്ടി പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി. അ​രീ​ക്കോ​ട് പൂ​വ​ത്തി​ക്ക​ൽ പൂ​ള​ക്ക​ച്ചാ​ലി​ൽ അ​ബ്ദു​ൾ അ​സീ​സ്(​അ​റ​ബി അ​സീ​സ് 39), അ​രീ​ക്കോ​ട് ഒ​താ​യി പ​ള്ളി​പ്പു​റ​ത്ത് ഹ​നീ​ഫ (45)എ​ന്നി​വ​രെ​യാ​ണ് 2.5 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ണ്ടോ​ട്ടി ഒ​ന്നാം മൈ​ലി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്.
പ്ര​തി​ക​ൾ ക​ഞ്ചാ​വു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​ഞ്ചാ​വു തൂ​ക്കി വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത്രാ​സും ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ അ​സീ​സി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റം ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്‌​സം​ഗം, ക​ല്യാ​ണ ത​ട്ടി​പ്പ്,‌ പ​ത്തി​ലേ​റെ ക​ഞ്ചാ​വ് കേ​സു​ക​ൾ എ​ന്നി​വ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽ നി​ന്ന് 20 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം അ​സീ​സി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​സീ​സി​നെ​യും കൂ​ട്ടാ​ളി​നെ​യും പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നു നേ​രെ ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ കീ​ഴി​ൽ യു​വാ​ക്ക​ളു​ടെ സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രാ​ണ് ക​ഞ്ചാ​വു​ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബൈ​ക്കി​ൽ അ​ക​ന്പ​ടി​യാ​യി പോ​യി​രു​ന്ന​ത്. ഇ​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ണ്ടോ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​യു. ഉ​ണ്ണി​കൃ​ഷ്ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി​ക​ൾ. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു ​അ​ബ്ദു​ൾ ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്പി ഹ​രി​ദാ​സ​ൻ, ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി പി.​പി ഷം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി സി​ഐ കെ.​എം ബി​ജു, എ​സ്ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്,പി. ​സ​ഞ്ജീ​വ്,രാ​ജേ​ഷ്, മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​റ​ബി​യു​ടെ പേ​രി​ൽ
വി​വാ​ഹ ത​ട്ടി​പ്പ്
കൊ​ണ്ടോ​ട്ടി: ക​ഞ്ചാ​വു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ അ​സീ​സ്(​അ​റ​ബി അ​സീ​സ്)​വി​വാ​ഹ​ത്ത​ട്ടി​പ്പി​ലൂ​ടെ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തു.​ അ​റ​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​വാ​ഹം ന​ട​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പു​ന​ട​ത്തി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു അ​സീ​സി​ന്‍റേ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ല​ഹ​രി ക​ട​ത്തു വ​ഴി ല​ഭി​ക്കു​ന്ന വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് ആ​ർ​ഭാ​ട ജീ​വി​ത​മാ​ണ് അ​സീ​സ് ന​യി​ച്ചി​രു​ന്ന​ത്. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ധാ​രാ​ളം സ്വ​ത്തു​വ​ക​ക​ളും ഇ​യാ​ൾ സ​ന്പാ​ദി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.
പി​ടി​യി​ലാ​യ സ​മ​യ​ത്തും ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​വ​രെ​ക്കു​റി​ച്ച് വ്യ​ക​ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ണ്ടോ​ട്ടി​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യും പ​ത്തു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.