ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Thursday, July 9, 2020 11:37 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ക്വ​ട്ടേ​ഷ​ന്‍​സം​ഘാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍ (44), അ​ത്തോ​ളി സ്വ​ദേ​ശി അ​മീ​ര്‍ അ​ലി എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ എ​സ്‌​ഐ കെ.​ടി.​ബി​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് കോ​ട്ടൂ​ളി സ്വ​ദേ​ശി ര​തീ​ഷി​ന് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.
ഗ​വ.​മോ​ഡ​ല്‍​ സ്‌​കൂ​ളി​ന്‍റെ പി​റ​ക് വ​ശ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. അ​നി​ലും അ​മീ​ര്‍​അ​ലി​യും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ര​തീ​ഷ് സ്ഥ​ല​ത്തെ​ത്തു​ക​യും കു​പ്പി പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു. 500 രൂ​പ ന​ല്‍​കി​യാ​ല്‍ മ​ദ്യ​കു​പ്പി തി​രി​ച്ചു ന​ല്‍​കാ​മെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​നി​ലും അ​മീ​ര്‍​അ​ലി​യും ചേ​ര്‍​ന്ന് ര​തീ​ഷി​നെ മ​ര്‍​ദി​ക്കു​ക​യും മു​ഖ​ത്ത് ക​ല്ലു​കൊ​ണ്ട​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ര​തീ​ഷി​ന് ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി. ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് സ്‌​റ്റേ​ഡി​യം പ​രി​സ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ല്‍ അ​മീ​ര്‍ അ​ലി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി ര​തീ​ഷ് പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ലെ അ​നൂ​ജും മ​നോ​ജ്കു​മാ​റും ഇ​വി​ടെ​യെ​ത്തി അ​ന്വേ​ഷി​ച്ചു. എ​ന്നാ​ല്‍ അ​മീ​ര്‍ അ​ലി ഇ​പ്പോ​ള്‍ ജോ​ലി​ക്ക് എ​ത്താ​റി​ല്ലെ​ന്നും ജ​വ​ഹ​ര്‍ ന​ഗ​ര്‍ കോ​ള​നി​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​റി​ഞ്ഞു. തു​ട​ര്‍​ന്ന് എ​സ്‌​ഐ​മാ​രാ​യ ബി​ജി​ത്ത്, സ​ലീം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി.
അ​മീ​ര്‍​അ​ലി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് അ​നി​ല്‍ ചാ​ല​പ്പു​റ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണ​മു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ര​തീ​ഷ്. അ​നി​ലി​നും അ​മീ​ര്‍​അ​ലി​ക്കു​മെ​തി​രേ​യും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.