യു​വ​മോ​ര്‍​ച്ച, യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ചി​നി​ടെ ലാ​ത്തി​ചാ​ർ​ജ്
Friday, July 10, 2020 11:32 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗും യു​വ​മോ​ര്‍​ച്ച​യും ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ച് തെ​രു​വു യു​ദ്ധ​മാ​യി.​ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.​ എ​ന്നാ​ല്‍ തി​രി​കെയെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നു​നേ​രെ ഒ​റ്റ​തി​രി​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തി. ഇ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പ്ര​ഫു​ല്‍ കൃ​ഷ്ണ​ന്‍ , സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​നൂ​പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​റെ​നീ​ഷ് ഉ​ള്‍​പ്പെ​ടെ 18 പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ള്‍​പ്പെ​ടെ പ​തി​ന​ഞ്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു.

യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ചി​നി​ടെ ജ​ന്മ​ഭൂ​മി ഫോ​ട്ടോ​ഗ്ര​ഫ​ർ എം.​ആ​ര്‍ . ദി​നേ​ശ്കു​മാ​ർ, അ​മൃ​ത ടി.​വി. കാ​മ​റാ​മാ​ന്‍ ടി. ​സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കും യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ മ​ല​യാ​ള മ​നോ​ര​മ ഫോ​ട്ടോ​ഗ്ര​ഫ​ര്‍ അ​ബു ഹാ​ഷി​മി​നും പ​രി​ക്കേ​റ്റു. പോ​ലീ​സി​ന്‍റെ ഗ്ര​നേ​ഡേ​റി​ല്‍ മം​ഗ​ളം ഫോ​ട്ടോ​ഗ്ര​ഫ​ര്‍ രാ​ജേ​ഷ് മേ​നോ​നും പ​രി​ക്കേ​റ്റു.

യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ദ്യം മാ​ര്‍​ച്ച് ന​ട​ത്തി​യ​ത് . മാ​ര്‍​ച്ച് ത​ട​ഞ്ഞ​യു​ട​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ക​ണ്ണീ​ര്‍ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഉ​ദ്ഘാ​ട​ന​ശേ​ഷ​വും പി​രി​ഞ്ഞു​പോ​കാ​തെ നി​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കുനേ​രെ ലാ​ത്തി​വീ​ശി. പി​ന്നീ​ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ട​മാ​യി എ​ത്തി പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തി.

ലാ​ത്തി​ച്ചാ​ർ​ജി​ല്‍ ഫി​റോ​സി​ന് പു​റ​മേ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചെ​ല​വൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ന​ടു​വ​ണ്ണൂ​ര്‍ എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മാ​ര്‍​ച്ച് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ചു​മാ​യി എ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രോ​ട് പി​രി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​യു​ക​യും പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ചെ​യ്തു.

സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ. ​അ​നൂ​പിനു ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ലാ​ത്തി​വീ​ശു​ന്ന​തി​നി​ട​യി​ല്‍ പ​ല വ​ഴി​ക​ളി​ലൂ​ടെ പോ​യ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം പ്ര​കോ​പ​ന​മി​ല്ലാ​തെ പ്ര​തി​ഷേ​ധ​ക്കാ​രെ ആ​ക്ര​മി​ച്ചു എ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ് പ​റ​ഞ്ഞു. യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത് പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​ക​രം കേ​സ് എ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു.