കാ​യ​ണ്ണ പഞ്ചായത്തിൽ റോ​ഡ് പണി കൂ​ടി​യ തു​ക​യ്ക്ക് കരാർ ന​ൽ​കി​യെ​ന്ന്
Friday, July 10, 2020 11:32 PM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്ക് അ​ധി​ക തു​ക​യ്ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യി കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം. ഇ​തി​ലൂ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് 76,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കും. ആ​റ​ങ്ങാ​ട്ട്കാ​വ് - ഊ​ളേ​രി റോ​ഡി​ന് ടെ​ന്‍​ഡ​ര്‍​ ക്ഷ​ണി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ ക​രാ​റു​കാ​ര​ൻ 413738 രൂ​പ​യ്ക്ക് എ​ടു​ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും ലേ​ബ​ർ കോ​ൺ​ട്ര​ക്റ്റ് സൊ​സൈ​റ്റി​ക്ക് 44,5979 രൂ​പ​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ള്ളി​മു​ക്ക് - മാ​ട്ട​നോ​ട് റോ​ഡ് പ്ര​വൃ​ത്തി 39,8034 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ക​രാ​റു​കാ​ര​ൻ എ​ടു​ക്കാ​ൻ ത​യാ​റാ​യ​പ്പോ​ൾ സൊ​സൈ​റ്റി​ക്ക് 42,1680 രൂ​പ​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ണി​കു​ലു​ക്കി താ​ഴെ പാ​ലം റോ​ഡ് പ്ര​വൃ​ത്തി 40,7025 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ക​രാ​റു​കാ​ര​ൻ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ട്ടും ന​ൽ​കാ​തെ 42,8752 രൂ​പ​യ്ക്ക് സൊ​സൈ​റ്റി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. ടെ​ന്‍​ഡ​ര്‍ അം​ഗീ​ക​രി​ച്ച ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ യുഡി​എ​ഫ് മെ​ംബർ​മാ​രാ​യ പി. ​സി. അ​സൈ​നാ​ർ, മേ​രി ടീ​ച്ച​ർ, സു​ലൈ​ഖ, സ്വ​ത​ന്ത്ര അം​ഗം ടി. ​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി അ​വ​സാ​ന​കാ​ല​ത്തെ ക​ടും വെ​ട്ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു പോ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എം. ​ഋ​ഷി​കേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.