യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് നടത്തി
Friday, July 10, 2020 11:35 PM IST
താ​മ​ര​ശേ​രി: സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ളക്‌ടറേറ്റിലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രേ​യും മ​ര്‍​ദ്ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​മ​ര​ശേ​രി​യി​ല്‍ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും യു​വ​ജ​ന പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം റ​ഫീ​ഖ് കൂ​ട​ത്താ​യ് ഉ​ദ്ഘാ​നം ചെ​യ്തു.

സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി

താ​മ​ര​ശേ​രി: ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ​യും അ​ധോ​ലോ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി ക്ലി​ഫ് ഹൗ​സി​നെ മാ​റ്റി​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ന​ടു​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.