പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ മോ​ഷ​ണം: നാ​ലു പേ​ർ പി​ടി​യി​ൽ
Sunday, July 12, 2020 12:00 AM IST
വെ​ള്ള​മു​ണ്ട: പോ​ലീ​സ് സേ​നാം​ഗം പീ​ച്ചം​കോ​ട് സ്വ​ദേ​ശി സി​റാ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ജൂ​ണ്‍ 10നു 10 ​പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടു വാ​ച്ചും മോ​ഷ​ണം​പോ​യ കേ​സി​ൽ നാ​ലു പേ​ർ പി​ടി​യി​ൽ.

മോ​ഷ​ണം ന​ട​ത്തി​യ ഏ​ഴേ​നാ​ല് കോ​ക്ക​ട​വ് കാ​യ​ലി​ങ്ക​ൽ കോ​ള​നി​യി​ലെ സു​ധീ​ഷ്(30), തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ വി​ൽ​പ​ന​യി​ൽ സ​ഹാ​യി​ച്ച മാ​ന​ന്ത​വാ​ടി തു​ണ്ട​ത്തി​ൽ ത​ങ്ക​ച്ച​ൻ(54), പാ​യോ​ട് ഏ​ക്ക​നം​ചാ​ൽ ഇ​ബ്രാ​ഹിം(62), ക​ൽ​പ്പ​റ്റ ആ​ന​പ്പാ​യി​പ്പ​ടി വി​പി​ൻ (24) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​മു​ണ്ട സി​ഐ എം.​എ. സ​ന്തോ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. മോ​ഷ​ണം​പോ​യ ആ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു​വ​രി​ക​യാ​ണ്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്തു ഓ​ടു​പൊ​ളി​ച്ചു അ​ക​ത്തു​ക​യ​റി​യാ​ണ് സു​ധീ​ഷ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.