കു​ന്നമം​ഗ​ലം ഗ​വ. കോ​ള​ജ് രണ്ടാംഘട്ട നി​ര്‍​മാ​ണം
Sunday, July 12, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: കു​ന്നമം​ഗ​ലം ഗ​വ. കോ​ള​ജി​ല്‍ അ​ഞ്ച് കോ​ടി ചെല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് ര​ണ്ടാം ഘ​ട്ടം നി​ര്‍​മാ​ണത്തിന്‍റെ​യും 2.5 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ചു​റ്റു​മ​തി​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30-ന് ​മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ്വ​ഹി​ക്കും. 15 ല​ക്ഷം ചി​ല​വി​ല്‍ കോ​ള​ജി​നു വേ​ണ്ടി നി​ര്‍​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ക്കും.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു

കു​റ്റ്യാ​ടി: പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ 8.90 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ എം​ഐ​എം-​ത​ച്ചോ​ളി താ​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ച്ചു​ത​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.