വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളെ മാ​നി​ക്കും: കാലിക്കട്ട് വാഴ്സിറ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍
Monday, July 13, 2020 11:14 PM IST
തേഞ്ഞിപ്പലം: പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ. ഡോ. ​എം.​കെ. ജ​യ​രാ​ജ്. ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യ കാ​ലി​ക്ക​ട്ടി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് ത​ന്‍റേ​താ​യ പ​ങ്ക് നി​ര്‍​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ക്ക​ഡേ​മി​ക് മി​ക​വി​നും വ​ള​ര്‍​ച്ച​യ്ക്കും ഉ​ത​കു​ന്ന ഏ​ത് നി​ർ​ദേ​ശ​വും ആ​ര്‍​ക്കും എ​പ്പോ​ഴും ത​ന്നോ​ട് പ​റ​യാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മി​ക​വി​ന്‍റെ മാ​ന​ദ​ണ്ഡം പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന്‍റെ​യും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ​യും കൃ​ത്യ​ത​യാ​ണ്.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഈ ​വ​ര്‍​ഷ​ത്തെ പ​രീ​ക്ഷാ​ഫ​ലം കൃ​ത്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക വ​ഴി മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പു​തി​യ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​രം​ഭ​ക​ത്വ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. ‌

ഇ​ന്‍-​ചാ​ര്‍​ജ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​അ​നി​ല്‍ വ​ള്ള​ത്തോ​ളി​നു​ള്ള യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഡോ.​അ​നി​ല്‍ വ​ള്ള​ത്തോ​ളി​നു​ള്ള ഉ​പ​ഹാ​രം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് സ​മ്മാ​നി​ച്ചു.

സി​ൻ​ഡി​ക്ക​റ്റം​ഗം കെ.​കെ. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ല്‍. ജോ​ഷി, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​സി. ബാ​ബു, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ എ.​കെ. ര​മേ​ശ് ബാ​ബു, ഡോ. ​ജി. റി​ജു​ലാ​ല്‍, ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ്, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ർ, ഡോ. ​എം. മ​നോ​ഹ​ര​ൻ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ജു​ഗ​ല്‍ കി​ഷോ​ർ, സെ​ന​റ്റം​ഗം വി​നോ​ദ് നീ​ക്കാ​മ്പു​റ​ത്ത്, കെ. ​വി​ശ്വ​നാ​ഥ്, സം​ഘ​ട​നാ നേ​താ​ക്ക​ൾ, സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.