കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്നാം​ഘ​ട്ട പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Monday, July 13, 2020 11:14 PM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാം​ഘ​ട്ട പ​ഠ​നോ​പ​ക​രണ വി​ത​ര​ണം ന​ട​ത്തി. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലെ​ന്‍ പ​ഠ​നം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഠ​നോ​പ​ക​ര​ണങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ഇ​തു​വ​രെ 51 ടെ​ലി​വി​ഷ​നു​ക​ള്‍, 10 മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍, 15 ടാ​ബ്‌​ലെ​റ്റു​ക​ള്‍, ലാ​പ്‌​ടോ​പ്പ്, ഡി​ടി​എ​ച്ച് ക​ണ​ക്ഷ​നു​ക​ള്‍, ബു​ക്ക്, പേ​ന, കു​ട,ബോ​ക്‌​സ് തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ​ൽ ഫാ. ​തോ​മ​സ് തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​ഒ മെ​ഹ​റ​ലി, മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ഇ​ട​പ്പാ​ടി, പ്രി​ന്‍​സി​പ്പൽ‍ ഫാ. ​സി​ബി പൊ​ന്‍​പാ​റ, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി. ഷൈ​ല​ജ, സി​പി​ഒ റെ​ജി ജെ ​ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.