വി​സ്മൃ​തി​യി​ലാ​യി ആ ​ക​ലാ​കാ​ര​ൻ...
Saturday, August 1, 2020 11:22 PM IST
എ​ട​പ്പാ​ൾ: ഗ്രാ​മീ​ണ ശൈ​ലി​യി​ലു​ള്ള ഇ​ന്പ​മാ​ർ​ന്നൊ​രു ഗാ​നം മ​ല​യാ​ളി പാ​ടി ന​ട​ന്നു.​ആ പാ​ട്ടി​നെ ഏ​വ​രും മ​ന​സി​ൽ ഏ​റ്റെ​ടു​ത്ത​പ്പോ​ഴും അ​തി​ന്‍റെ സൃ​ഷ്ടി ക​ർ​ത്താ​വ് തി​ര​ശീ​ല​ക്ക് പി​റ​കി​ലാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ലെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ആ ​സൃ​ഷ്ടി ക​ർ​ത്താ​വ് അ​വി​ടെ വ​ച്ച് പ​റ​ഞ്ഞു.

ആ ​പാ​ട്ട് എ​ന്‍റേ​താ​ണ്.’​കൈ​തോ​ല​പ്പാ​യ വി​രി​ച്ച് പാ​യേ​ലൊ​രു പ​റ നെ​ല്ലു​മ​ള​ന്ന് കാ​തു​കു​ത്താ​ൻ ഇ​പ്പൊ വ​രും​അ​ന്‍റ​മ്മാ​മ​ൻ​മാ​ര് പൊ​ന്നോ ’ജി​തേ​ഷ് ക​ക്കി​ടി​പ്പു​റം എ​ന്ന ക​ലാ​കാ​ര​ൻ സ്ഫു​ട​മാ​യി, ആ​സ്വാ​ദ്യ​ക​ര​മാ​യ ഈ​ണ​ത്തി​ൽ ആ ​നാ​ട​ൻ ഗാ​നം അ​വി​ടെ വീ​ണ്ടും പാ​ടി. അ​ന്നു മു​ത​ൽ ആ ​ഗാ​നം സ​നാ​ഥ​മാ​യി. ജി​തേ​ഷ് ക​ക്കി​ടി​പ്പു​റം എ​ന്ന ദൈ​വ​ത്തി​ന്‍റെ ക​യ്യൊ​പ്പ് പ​തി​ഞ്ഞ ക​ലാ​കാ​ര​ൻ പു​റം​ലോ​ക​ത്തി​നു മു​ന്നി​ൽ അ​റി​യ​പ്പെ​ട്ടു. പ​ക്ഷേ, ഇ​ന്ന​ലെ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ ജി​തേ​ഷ് മ​റ​ഞ്ഞ​പ്പോ​ൾ ക​ലാ​കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് സ​ക​ല​ക​ലാ വ​ല്ല​ഭ​നാ​യ ഒ​രു ക​ലാ​കാ​ര​നെ​യാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​ക്കി​ടി​പ്പു​റ​ത്തെ താ​മ​സ വീ​ട്ടി​ൽ ജി​തേ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജി​തേ​ഷ് ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. അ​ടു​ത്ത കാ​ല​ത്താ​യി ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ’ ചോ​രാ വീ​ണാ​ല​ത്രേ പാ​ല​ത്തി​ൻ​തൂ​ണ് ഉ​റ​ക്കൊ​ള്ളു​ന്ന് ’ എ​ന്ന് ഉ​റ​ക്കെ പാ​ടി​യ ജി​തേ​ഷി​ന്‍റെ സ്വ​ര​മാ​ധു​ര്യം പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളേ​ക്കാ​ൾ ഉ​റ​ച്ചു പോ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ. നാ​ട​ൻ​പാ​ട്ട് ജീ​വ​നാ​ക്കി​യ ക​ലാ​കാ​ര​ന്‍റെ സ്വ​ര​വും ഈ​ണ​വും തി​രി​ച്ച​റി​യാ​ൻ ക​ലാ​കേ​ര​ളം ഏ​റെ വൈ​കി.

ഇ​രു​പ​ത്തി​യ​ഞ്ചി​ധി​കം നാ​ട​ക​ങ്ങ​ൾ നാ​ട്ടി​ലെ ക്ല​ബു​ക​ൾ​ക്കും യു​വ​ജ​നോ​ൽ​സ​വ​ങ്ങ​ൾ​ക്കു​മാ​യി ര​ചി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത ജി​തേ​ഷ് 250ൽ​പ്പ​രം നാ​ട​ൻ​പാ​ട്ടു​ക​ളും ല​ളി​ത ഗാ​ന​ങ്ങ​ളും ര​ചി​ക്കു​ക​യും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സി​നി​മാ, സീ​രി​യ​ൽ രം​ഗ​ത്തും ജി​തേ​ഷ് ക​ക്കി​ടി​പ്പു​റ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

ഫോ​ക്ക്ലോ​ർ അ​ക്കാ​ഡ​മി​യു​ടെ പു​ര​സ്കാ​ര​മ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത കാ​ല​ത്ത് തേ​ടി​യെ​ത്തി​യി​രു​ന്നു. നാ​ട​കം, നാ​ട​ൻ​പാ​ട്ട് രം​ഗ​ത്ത് നി​ര​വ​ധി ശി​ഷ്യ​രും ജി​തേ​ഷ് ക​ക്കി​ടി​പ്പു​റ​ത്തി​നു​ണ്ട്. സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ജി​തേ​ഷ് നി​റ​സാ​നി​ധ്യ​മാ​യി​രു​ന്നു. ന​ല്ലൊ​രു ചെ​ണ്ട വാ​ദ്യ​ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ ജി​തേ​ഷ് തെ​യ്യം, തി​റ തു​ട​ങ്ങി​യ അ​നു​ഷ്ടാ​ന ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.