കാ​വി​ലും​പാ​റ​യി​ൽ തെ​ങ്ങിന്‍റെ കൂ​മ്പ് ചീ​യ​ൽ വ്യാ​പ​ക​മാ​വു​ന്നു
Sunday, August 2, 2020 11:31 PM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​ങ്ങി​ന്‍റെ കൂ​മ്പ് ചീ​യ​ൽ രോ​ഗം വ്യാ​പ​ക​മാ​വു​‌ന്നു. ര​ണ്ടുവ​ർ​ഷ​ം കൊണ്ട് അ​യ്യാ​യി​ര​ത്തി​ല​ധി​കം ​തെ​ങ്ങു​ക​ളാ​ണ് കൂ​മ്പു ചീ​യ​ൽ രോ​ഗം വ​ന്ന് ന​ശി​ച്ച​ത്.
വി​ത്തു​തേ​ങ്ങാ സം​ഭ​ര​ണ കേ​ന്ദ്രം കൂ​ടി​യാ​യ കാ​വി​ലും​പാ​റ​യി​ലെ തെ​ങ്ങു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ് കേ​ടു​വ​ന്ന തെ​ങ്ങു​ക​ൾ മു​റി​ച്ചു നീ​ക്കം ചെ​യ്തു കൊ​ണ്ട് പു​തി​യ തെ​ങ്ങു​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കു​ക​യും വേ​ണമെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ക​ർ​ഷ​ക​ർ ഏ​റെ പ്ര​യാ​സ​പെ​ടു​മ്പോ​ൾ കൃ​ഷി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം പോ​ലും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.​വീ​ട്ട് ചെല​വ് പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ കൂ​മ്പ് ചീ​യ​ൽ ബ​ധി​ച്ച തെ​ങ്ങു​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ര​ണ്ടാ​യി​രം രൂ​പ​യെ​ങ്കി​ലും ന​ല്ക​ണ​മെ​ന്നും ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കു​ന്ന​തി​നും തു​രി​ശും നീ​റ്റു ക​ക്ക​യും തെ​ങ്ങി​ൻ തൈ​ക​ളും സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​തി​നും കാ​വി​ലും​പാ​റ പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു തോ​ട്ടും ചി​റ അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പെ​ട്ടു.