കെ.​എം. ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം
Monday, August 3, 2020 10:53 PM IST
‌കോ​ഴി​ക്കോ​ട്: തൊ​ഴി​ല്‍ നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കെ.​ഇ.​എ​ന്‍ കു​ഞ്ഞ​ഹ​മ്മ​ദ്. സി​റാ​ജ് ദി​ന​പ​ത്രം തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫാ​യി​രു​ന്ന കെ.​എം. ബ​ഷീ​റി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ കേ​ര​ള​പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​എം. ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു കെ.​ഇ.​എ​ന്‍.
നീ​തി​യു​ടെ ക​ഴു​ത്ത് മു​റു​ക്കാ​നാ​ണ് അ​ധി​കാ​ര​ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ന​ട​ക്കാ​വി​ലെ സി​റാ​ജ് ഓ​ഫി​സി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജ് ദി​ന​പ​ത്രം മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ എ​ന്‍. അ​ലി അ​ബ്ദു​ല്ല, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ന്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ വ​ര​ദൂ​ര്‍, സി​റാ​ജ് എ​ഡി​റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ടി.​കെ. അ​ബ്ദു​ല്‍​ഗ​ഫൂ​ര്‍, സം​സ്ഥാ​ന മീ​ഡി​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗം ദീ​പ​ക് ധ​ര്‍​മ​ടം, കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ട്ര​ഷ​റ​ര്‍ ഇ.​പി. മു​ഹ​മ്മ​ദ്, കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, സി​റാ​ജ് സെ​ല്‍​പ്ര​സി​ഡ​ന്‍റ് എം.​വി ഫി​റോ​സ് പ്ര​സം​ഗി​ച്ചു.