ഭീ​തി​യോ​ടെ മ​ല​യോ​രഗ്രാ​മ​ങ്ങ​ൾ
Tuesday, August 4, 2020 11:16 PM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ ക​ടു​ത്ത ഭീ​തി​യി​ൽ. പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്.
ഇ​തി​നു പു​റ​മെ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ഴ​ക​ളാ​യ ചാ​ലി​യാ​ർ, പു​ന്ന​പ്പു​ഴ, ക​രി​ന്പു​ഴ എ​ന്നി​വ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​ന്ന​പ്പു​ഴ​യു​ടെ മു​പ്പി​നി, മു​ട്ടി​ക്ക​ട​വ് ക​ട​വു​ക​ളി​ലു​ള്ള കോ​സ്‌​വേ​ക​ൾ​ക്കും ചാ​ലി​യാ​റി​നു കു​റു​കെ​യു​ള്ള പ​ന​ങ്ക​യം പാ​ല​ത്തി​നും തൊ​ട്ടു​രു​മ്മി​യാ​ണ് വെ​ള്ളം ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴു​കി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ്ണും മ​ണ​ലും എ​ക്ക​ലു​മെ​ല്ലാം വേ​ണ്ട വി​ധ​ത്തി​ൽ നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലേ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ചാ​ലി​യാ​റി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ൾ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.
ചാ​ലി​യാ​ർ പു​ഴ ക​ട​ക്കാ​ൻ സ​ഞ്ചാ​ര​മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് ഇ​വ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ടു തൂ​ക്കു​പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും സാ​ഹ​സം കാ​ണി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ഇ​തി​ലൂ​ടെ ന​ട​ന്നു മ​റു​ക​ര​യെ​ത്താ​നാ​കൂ. ആ​ദി​വാ​സി യു​വാ​ക്ക​ൾ മാ​ത്ര​മാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി തൂ​ക്കു​പാ​ലം ക​ട​ന്നു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റം​ലോ​ക​ത്തെ​ത്തു​ന്ന​ത്. ദു​ര​ന്ത​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ർ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​ക​ത്തി​ക്കോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ആ​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു പോ​യി​രു​ന്നു. അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള​ട​ക്കം ത​യാ​റാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ല​ട​ക്ക​മു​ള്ള വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ൻ​പ​ത്തി​യൊ​ൻ​പ​ത് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലും പാ​താ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ ദു​ര​ന്ത​വും ന​ടു​ക്കു​ന്ന ഓ​ർ​മ​യാ​യി ജ​ന​ങ്ങ​ളി​ലു​ണ്ട്. ചാ​ലി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ പോ​ത്തു​ക​ൽ അ​ന്പി​ട്ടാം​പൊ​ട്ടി, പ​ന​ങ്ക​യം ക​ട​വു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​ട്ടി​ക്ക​ട​വ് കോ​സ്‌​വേ​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നു ത​ട​സ​മാ​യി വ​ന്ന​ടി​ഞ്ഞ മു​ള​ങ്കൂ​ട്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് ഇ​ന്ന​ലെ നീ​ക്കം ചെ​യ്തു.
വ​യ​നാ​ട് ജി​ല്ല​യി​ലെ പു​ത്തു​മ​ല​യി​ലും നീ​ല​ഗി​രി ജി​ല്ല​യി​ലെ ദേ​വാ​ല, പ​ന്ത​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ശ​ക്തി​യാ​യി പെ​യ്യു​ന്ന​തി​നാ​ൽ ചാ​ലി​യാ​റി​ന്‍റെ​യും മ​റ്റും പു​ഴ​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.