താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍
Thursday, August 6, 2020 11:20 PM IST
കോ​ഴി​ക്കോ​ട്/​മു​ക്കം: ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍ .ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ള​യം​ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. മാ​വൂ​ര്‍, ഒ​ള​വ​ണ്ണ, പെ​രു​യ​ല്‍, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. ചാ​ലി​യാ​റി​ലും ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ലും ചെ​റു​പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു.​പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​ഴ ക​ര ക​വി​ഞ്ഞൊ​ഴു​കാ​ന്‍ തു​ട​ങ്ങി​. മു​ക്കം ന​ഗ​ര​സ​ഭ, തി​രു​വ​മ്പാ​ടി, കാ​ര​ശേരി, കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഭീ​തി​യും നി​ല​നി​ല്‍​ക്കു​ന്നു. മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നാ​ലും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലും പ​ല​രും വീ​ട് ഒ​ഴി​ഞ്ഞ് പോ​യി.

മു​ക്കം ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സം നേരിടുന്നുണ്ട്. ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ പു​ല്‍​പ​റ​മ്പി​ല്‍ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി.​ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യ​തി​നാ​ല്‍ പ​ല​ര്‍​ക്കും വ​ന്‍ ന​ഷ്ടം ഒ​ഴി​വാ​ക്കാനായി​. വ്യാ​ഴാ​ഴ​ച്ച പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് വെ​ള്ളം കു​ടു​ത​ല്‍ ഉ​യ​ര്‍​ന്ന​ത്. എ​ഴ് ക​ട​ക​ള്‍ വെ​ള്ള​ത്തി​ലാ​ണ്. ഇ​തോ​ടെ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​ത സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങി ക​ട​ക​യി​ലെ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി.​ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ - ക​ക്കാ​ട് റോ​ഡും വെ​ള്ള​ത്തി​ലാ​യി.​കൊ​ടി​യ​ത്തൂ​ര്‍ കോ​ട്ട​മ്മ​ല്‍ കാ​രാ​ട്ട് റോ​ഡ്, ചെ​റു​വാ​ടി - ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

മ​ല​യോ​ര​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​യി.​താ​മ​ര​ശേരി മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ്. പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പു​ഴ​ക​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​തോ​ടെ കോ​ട​ഞ്ചേ​രി ചെ​മ്പു​ക​ട​വ് പാ​ല​ങ്ങ​ള്‍ മു​ങ്ങി.​പു​ല്‍​പ​റ​മ്പ് കൊ​ടി​യ​ത്തൂ​ര്‍ റോ​ഡ് ,ചൂ​ലൂ​ര്‍ സ​ങ്കേ​തം റോ​ഡ്, പു​ല്പ​റ​മ്പ് നാ​യ​ര്‍ കു​ഴി റോ​ഡ് , ചി​റ്റാ​രി പി​ലാ​ക്ക​ല്‍ കൂ​ളി​മാ​ട് റോ​ഡ്, തു​ട​ങ്ങി​യ റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങ് മു​റി​ഞ്ഞു വീ​ണു. വേ​ളം പ​ള്ളി​യ​ത്തെ നെ​ല്ലി​യു​ള്ള പ​റ​മ്പി​ല്‍ കു​ഞ്ഞി​രാ​മ​ന്‍റെ കോ​ണ്‍​ക്രീ​റ്റ് വീ​ടി​നു മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്.​കോ​ണ്‍​ക്രീ​റ്റ് സ്ലേ​വി​ന് സാ​ര​മാ​യ കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്.

കു​റ്റ്യാ​ടി:​ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​റ്റ്യാ​ടി, നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ കു​ള​ത്ത താ​ഴ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​രം റോ​ഡി​ന്ന് കു​റു​കെ ക​ട​പു​ഴ​കി വീ​ണു വാ​ഹ​ന​ഗ​താ​ഗ​തം ഏ​റെ നേ​രം സ്തം​ഭി​ച്ചു.​തു​ട​ർ​ന്ന് നാ​ദാ​പു​രം ചേ​ല​ക്കാ​ട്ട് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​വും,കു​റ്റ്യാ​ടി എ​മ​ർ​ജ​ൻ​സി ടീം, ​കു​റ്റ്യാ​ടി ജ​ന​കീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മ​രം​മു​റി​ച്ചു​മാ​റ്റി വാ​ഹ​ന ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ​ദി​വ​സത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി കൃ​ഷി​നാ​ശം.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പൂ​വ്വ​ത്താം​കു​ന്നി​ലെ ക​ർ​ഷ​ക​ൻ ജോ​സ് കൂ​വ​ണ്ണി​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി യാ​ണ് തെ​ങ്ങു​ക​ളും, ക​മു​ക് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച​ത്.​പ​തി​മൂ​ന്നാം വാ​ർ​ഡ് കേ​ളോ​ത്തു​വ​യ​ലി​ലെ ക​ർ​ഷ​ക​ൻ കാ​ട്ടു​നി​ല​ത്ത് തേ​ജ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ മു​പ്പ​തോ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു.​സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. അ​ത്യോ​ടി ക​ല്ലു​ങ്ക​ൽ ഹം​സ​യു​ടെ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് നാ​ശം സം​ഭ​വി​ച്ചു.

മു​ക്കം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​ണ്ട​ങ്ങ​ൽ- അ​യ്യ​പ്പ​ൻ​കു​ന്ന്- ചെ​ന്നി​പ​റ​മ്പ് റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ. ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ഴേ​ക്കും റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്- ഊ​ട്ടി റോ​ഡ് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്ത​തോ​ടെ ഈ ​റോ​ഡ് വ​ള​രെ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ക്കാ​ല​മാ​യാ​ൽ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​വും.

57 കു​ടും​ബ​ങ്ങ​ളോ​ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​താ​മ​സി​ക്കാ​ന്‍
നി​ര്‍​ദ്ദേ​ശം

താ​മ​ര​ശേ​രി: ക​ന​ത്ത മ​ഴ​യും ഒ​പ്പം കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍. കൂ​ട​ര​ഞ്ഞി, ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല, ക​ണ്ണ​പ്പ​ന്‍​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ത്തൊ​മ്പ​തു​പേ​രു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി അ​പ്ര​ത്യ​ക്ഷ​മാ​ക്കു​ക​യും ചെ​യ്ത ദാ​രു​ണ​മാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്കം വി​ട്ടു​മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​യാ​ശ​ങ്ക വി​ത​ച്ച് മ​ഴ​യും കാ​റ്റും ശ​ക്ത​മാ​കു​ന്ന​ത്. പു​ഴ​ക​ള്‍ ക​ര​ക​ഴി​ഞ്ഞൊ​ഴു​കു​ന്ന​തോ​ടെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യും ഏ​റു​ക​യാ​ണ്.

മു​ത്ത​പ്പ​ന്‍​പു​ഴ, ചാ​ലി​പ്പു​ഴ, പാ​ത്തി​പ്പാ​റ​പ്പു​ഴ, പൂ​നൂ​ര്‍​പൂ​ഴ, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന് പ​ല​സ്ഥ​ല​ങ്ങ​ളി​ലും പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി. മ​ഴ​യി​ലും കാ​റ്റി​ലും പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം നേ​രി​ടു​ക​യും മ​ണി​ക്കൂ​റു​ക​ളോ​ളം നേ​രം വൈ​ദ്യു​തി​യും മു​ട​ങ്ങി. താ​മ​ര​ശേ​രി ചു​ര​മു​ള്‍​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ല്‍ റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ള്‍ വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പു​ഴ​ക​ള്‍ ക​ര ക​വി​ഞ്ഞ​തോ​ടെ പു​തു​പ്പാ​ടി​യി​ല്‍ പ​തി​നേ​ഴും കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല്‍​പ്പ​തും അ​ട​ക്കം 57 കു​ടും​ബ​ങ്ങ​ളോ​ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​താ​മ​സി​ക്കാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ട്ട് വീ​ടു​ക​ള്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​താ​യി താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി.​മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​റി​യി​ച്ചു. കോ​ട​ഞ്ചേ​രി​യി​ല്‍ മാ​ത്രം മൂ​ന്നു വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. കി​ഴ​ക്കോ​ത്ത് സ​ല്‍​മ എ​ന്ന സ്ത്രീ​യ്ക്ക് മ​ര​ക്കൊ​മ്പ് വീ​ണ് ത​ല​യ്ക്ക് പ​രു​ക്കേ​റ്റു. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് താ​മ​ര​ശേ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ന് കീ​ഴി​ല്‍ ആ​റും ത​ല​യാ​ട് കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി ഭാ​ഗ​ത്ത് എ​ട്ടും വൈ​ദ്യു​തി തൂ​ണു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. എ​ഴു​പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ക​മ്പി​യും പൊ​ട്ടി വീ​ണി​രു​ന്നു.​

താ​മ​ര​ശേ​രി താ​ലൂ​ക്കി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ഹി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്തര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ മു​ത്ത​പ്പ​ന്‍​പു​ഴ​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​ന​ര​ധി​വാ​സ ക്യാ​മ്പ് തു​ട​ങ്ങാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് എ​ട്ട് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 21 പേ​രെ​യാ​ണ് കോ​വി​ഡ് രോ​ഗ​നി​ര്‍​ണ​യ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യ ശേ​ഷം സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ന്ന​ത്.