എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം
Thursday, August 6, 2020 11:21 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും എ​ടി​എം ക​വ​ര്‍​ച്ചാ​ശ്ര​മം. എ​ര​ഞ്ഞി​പ്പാ​ലം മ​ല​ബാ​ര്‍ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മാ​ണ് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. എ​ടി​എ​മ്മി​ന​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് കീ​പാ​ഡി​ന് താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് ചു​റ്റി​ക​കൊ​ണ്ട് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മെ​ഷി​നി​ല്‍ ശ​ക്ത​മാ​യ അ​ടി​യേ​റ്റ​തോ​ടെ അ​ലാ​റം അ​ടി​ച്ചു.
ഉ​ട​ന്‍ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ട​ക്കാ​വ് എ​സ്‌​ഐ കൈ​ലാ​സ്‌​നാ​ഥ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി എ​ടി​എ​മ്മി​ലെ സി​സി​ടി​വി​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ മാ​സ്‌​കും റെ​യി​ന്‍​കോ​ട്ടും ധ​രി​ച്ചി​ട്ടാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. ഇ​തി​നു പു​റ​മേ ത​ല​യി​ല്‍ മു​ണ്ടി​ട്ട് മൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​ന്‍റെ മു​ഖം അ​വ്യ​ക്ത​മാ​ണ്. സ്ഥ​ല​ത്ത് ഡോ​ഗ്‌​ സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു.
ക​ഴി​ഞ്ഞ മാ​സം മാ​ങ്കാ​വി​ലെ എ​ടി​എ​മ്മി​ലും ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.