ശ്രദ്ധേയമായി ഹ്ര​സ്വ ചി​ത്രം ‘നീ​റ് '
Tuesday, August 11, 2020 11:33 PM IST
താ​മ​ര​ശേ​രി: കാ​ലി​ക പ്ര​സ​ക്ത​മാ​യ ഇ​തി​വൃ​ത്ത​ത്തി​ല്‍ നി​ര്‍​മിച്ച ഹ്ര​സ്വ ചി​ത്രം 'നീ​റ്' ജ​ന ശ്ര​ദ്ധ നേ​ടു​ന്നു. ര​ണ്ട് ദി​വ​സം​കൊ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞു. ഒ​രു ദി​വ​സ​മി​രു​ന്ന് പ​റഞ്ഞാ​ല്‍ തീ​രാ​ത്ത ആ​ശ​യം ഒ​രു​മി​നി​റ്റ് മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്രം ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. എം​സി​ബി​എ​സ് സ​ഭ​യു​ടെ കോ​ഴി​ക്കോ​ടു​ള്ള ക​ലാ നി​കേ​ത​ന്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് ആ​ൻഡ് ആ​ര്‍​ട്‌​സി​ലെ അ​ഭി​ന​യ ക​ല അ​ധ്യാ​പ​ക​നാ​യ കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി സി​ബി നെ​ല്ലി​ക്ക​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധ​ന​വും നി​ര്‍​വ്വ​ഹി​ച്ച​ത്.
റി​ട്ട. അ​ധ്യാ​പ​ക​ന്‍ പ​ന്ത​പ്ലാ​ക്ക​ല്‍ സി​റി​യ​ക് ചെ​റി​യാ​നാ​ണ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ജോ​ണ്‍​സ​ണ്‍ പൂ​ക​മ​ല കാ​മ​റ​യും സീ​മ ജോ​സ​ഫ് ശ​ബ്ദ​വും ന​ല്‍​കി​യ ഹ്ര​സ്വ ചി​ത്ര​ത്തി​ന് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ചാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.