വി​ജ്ഞാ​പ​നം ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യെ​ന്ന്
Wednesday, August 12, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. കൃ​ഷി​ക്കാ​ർ ഇ​ന്ന് അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​മ്പോ​ൾ അ​വ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​യാ​ൽ കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച യോ​ഗം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റോ​ബി​ൻ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ റോ​യ് മു​രി​ക്കോ​ലി​ൽ, നോ​ബി​ൾ ജേ​ക്ക​ബ്, എം.​കെ. ഏ​ലി​യ​സ്, ജോ​യ് മ്ലാ​കു​ഴി​യി​ൽ, ഫൈ​സ​ൽ ചാ​ലി​ൽ, ടി.​കെ. സു​ഹൈ​ൽ, ജോ​സ​ഫ് ജോ​ൺ ,അ​രു​ൺ തോ​മ​സ്, നൗ​ഷാ​ദ് ചെ​മ്പ്ര, പ്ര​ദീ​പ ആ​ന​യോ​ട്, ടി​റ്റോ പോ​ൾ, റ്റി​നോ ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, ജി​യോ ഇ​ടി​ക്കു​ഴ, പ്ര​ശാ​ന്ത് തേ​നാ​ടി​കു​ളം, ഷൈ​ജു ചു​ണ്ട​ത്തും പൊ​യി​ൽ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.