സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, August 12, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 700 ലേ​റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വാ​ദം വാ​ങ്ങി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന ദാ​സ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം കാ​ര​ണം സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന​ത് ഏ​റെ പ​രി​താ​പ​ക​ര​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ശൗ​ചാ​ല​യ​ങ്ങ​ളും ക്ലാ​സ്‌ മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കും.
സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പാ​ന്പു​ക​ടി​യേ​റ്റ സം​ഭ​വം മ​റ​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.
പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.
പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യ​സ വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലും ഫു​ൾ​ടൈം മീ​നി​യ​ൽ, പി​ടി​സി​എം ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എം​പ്ലോ​യ്മെ​ന്‍റ്ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ലി​സ്റ്റി​ൽ നി​ന്നാ​ണ് പി​ടി​സി​എം ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. പി​ടി​സി​എം ത​സ്തി​ക​യി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യാ​ണ് എ​ഫ്ടി​എം ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്.
പി​ടി​സി​എം ത​സ്തി​ക​യി​ലു​ള്ള​വ​ർ​ക്ക് 70 വ​യ​സ്‌​സു​വ​രെ ജോ​ലി​ചെ​യ്യാം. അ​തി​നാ​ൽ അ​വ​ർ സ്ഥാ​ന​ക്ക​യ​റ്റം സ്വീ​ക​രി​ക്കു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് എ​ഫ്ടി​എം ത​സ്തി​ക​യി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​തെ വ​ന്ന​ത്.
എ​ഫ്ടി​എം ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കാ​രാ​പ്പ​റ​ന്പ് സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.