കേ​ര​ള ബാ​ങ്ക് മു​ഖേ​ന മ​ള്‍​ട്ടി സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും
Wednesday, August 12, 2020 11:57 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ബാ​ര്‍​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രാ​ഥ​മി​ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ മ​ള്‍​ട്ടി സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ക​ര്‍​ഷ​ക​രു​ള്‍​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​യ കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ സം​ഭ​ര​ണ കേ​ന്ദ്രം, ശീ​തീ​ക​ര​ണ സം​ഭ​ര​ണി, കാ​ര്‍​ഷി​ക സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, സോ​ര്‍​ട്ടിം​ഗ് ആ​ൻഡ് ഗ്രേ​ഡിം​ഗ് യൂ​ണി​റ്റു​ക​ള്‍, റൈ​സ്മി​ല്‍, കാ​ര്‍​ഷി​ക ന​ഴ്സ​റി, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, നീ​തി സ്റ്റോ​ര്‍, എ​ല്‍​പി​ജി ഏ​ജ​ന്‍​സി, മെ​ഡി​ക്ക​ല്‍​ലാ​ബു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ തു​ട​ങ്ങി​യ ബാ​ങ്കിം​ഗേ​ത​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ ല​ഭ്യ​മാ​ക്കു​ക. പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും വ​ര്‍​ദ്ധി​പ്പി​ച്ച് നാ​ടി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ബാ​ര്‍​ഡി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കും.
ഓ​രോ പ​ദ്ധ​തി​ക്കും ഏ​ഴ് വ​ര്‍​ഷ​ക്കാ​ലാ​വ​ധി​യി​ല്‍ കു​റ​ഞ്ഞ​ത് 50 ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ക്കും. പ​ദ്ധ​തി ചെ​ല​വി​ന്‍റെ പ​ത്ത് ശ​ത​മാ​നം ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍ വ​ഹി​ക്ക​ണം. ജി​ല്ല​യി​ലെ 26 സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​സി​ഡ​ന്‍റുമാ​ര്‍​ക്കും സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു​മാ​യി കേ​ര​ള ബാ​ങ്ക് കോ​ഴി​ക്കോ​ട് ജി​ല്ലാ പാ​ക്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററും ന​ബാ​ര്‍​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി. ന​ബാ​ര്‍​ഡ് ഡി​ഡി​എം മു​ഹ​മ്മ​ദ് റി​യാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ​യി​‌ന്‍റ് ര​ജി​സ്ട്രാ​ര്‍ ടി. ​ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബാ​ങ്ക് കോ​ഴി​ക്കോ​ട് മേ​ഖ​ലാ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​പി. അ​ജ​യ​കു​മാ​ര്‍, സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ.​കെ. അ​ഗ​സ്തി, കേ​ര​ള ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ എം.​പി. ഷി​ബു, എ​ന്‍. ന​വ​നീ​ത്കു​മാ​ര്‍, ഐ.​കെ. വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.