തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 11:57 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് സ്റ്റേ​ഷ​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. സി​ഐ അ​ട​ക്കം മു​പ്പ​തോ​ളം പോ​ലീ​സു​കാ​രാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്.
താ​ത്കാ​ലി​ക​മാ​യി സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സു​കാ​രെ തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. എ​വി​ടെ​നി​ന്നാ​ണ് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത് എ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​മ്പാ​ടി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ട​ര​ഞ്ഞി​യി​ലും നി​ര​വ​ധി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, 10, 13 വാ​ർ​ഡു​ക​ളും തി​രു​വ​മ്പാ​ടി ടൗ​ൺ, താ​ഴെ തി​രു​വ​മ്പാ​ടി​യും ലോ​ക്ക് ഡൗ​ണി​ലി​ണ്. താ​ഴെ തി​രു​വ​മ്പാ​ടി​യി​ലെ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേ​ർ​ക്കും ചേ​പ്പ​ലം​കോ​ട്ടെ ഒ​രാ​ൾ​ക്കും അ​ട​ക്കം അ​ഞ്ചു പേ​ർ​ക്കാ​ണ് ഇ​ന്ന് തി​രു​വ​മ്പാ​ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ആ​രോ​ഗ്യ വ​കു​പ്പും പ​റ​യു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.