ക​ർ​ഷ​ക​രെ കു​രു​തി കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Friday, August 14, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ അ​ത് ക​ർ​ഷ​ക​രെ കു​രു​തി കൊ​ടു​ക്ക​ലാ​കു​മെ​ന്നും ഇത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ നേ​തൃ​ത്വ യോ​ഗം ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന് 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​മി അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ ഭൂ​വു​ട​മ​ക​ൾ​ക്ക് വി​ല ന​ൽ​കി ഏ​റെ​റ​ടു​ക്കേ​ണ്ട​തി​ന് പ​ക​രം പി​ടി​ച്ച​ട​ക്കാ​നാ​ണ് ഉ​ദ്ദേ​ശ​മെ​ങ്കി​ൽ അ​ത്ത​രം ക​രി​നി​യ​മ​ങ്ങ​ളെ നി​ല​നി​ൽ​പ്പി​ന് വേ​ണ്ടി അ​വ​ഗ​ണി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി, ബേ​ബി കാ​പ്പു കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ , റോ​യി മു​രി​ക്കോ​ലി​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, എ​ൻ.​വി ബാ​ബു​രാ​ജ്, ആ​ന്‍റ​ണി ഈ​രൂ​രി, മ​ത്താ​യി പൂ​ത​ക്കു​ഴി, ബോ​ബി മു​ക്ക​ൻ തോ​ട്ടം, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, അ​രു​ൺ ജോ​സ് , നി​ഷാ​ന്ത് ജോ​സ് എം.​കെ. ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.