ഡി​സ്പെ​ൻ​സ​റി ശോ​ച​്യാവ​സ്ഥ​യി​ല്‍
Friday, August 14, 2020 11:10 PM IST
കു​റ്റ്യാ​ടി : ന​രിപ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കൈ​വേ​ലി ടൗ​ണി​ന​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ല്‍.
മു​പ്പ​ത് വ​ർ​ഷ​കാ​ല​മാ​യി ഓ​ട് മേ​ഞ്ഞ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന ഡി​സ്പെ​ൻ​സ​റി ​ശോ​ച്യാവ​സ്ഥ​യി​ലാ​ണ്. വൈ​ദ്യു​തി​യോ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള മ​തി​യാ​യ സൗ​ക​ര്യ​മോ ഇ​വി​ടെ ഇ​ല്ല. മേ​ൽ​കൂ​ര​യി​ലെ ഓ​ടു​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ പ്ലാസ്റ്റിക് താ​ർ പാ​യ​ക​ൾ കെ​ട്ടി വി​രി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഇ​രു​ട്ട് മു​റി​ക​ളി​ൽ ഇ​രു​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്.