ചാ​ലി​യ​ത്ത് ഇ​ന്നു മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങും
Friday, August 14, 2020 11:12 PM IST
ഫ​റോ​ക്ക്:​ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് ചാ​ലി​യം ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് ശ​നി​യാ​ഴ്ച മു​ത​ൽ മീ​ൻ​പി​ടി​ത്തം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ഫി​ഷ​റീ​സ്, പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യി " ഫി​ഷ് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ പ​രി​പാ​ല​ന ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ളും കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​ണ് മ​ത്സ്യ ബ​ന്ധ​നം അ​ന​ന്ത​മാ​യി നീ​ളാ​നി​ട​യാ​ക്കി​യ​ത്.
തീ​ര​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി.​കെ.​സി.​മ​മ്മ​ദ് കോ​യ എം ​എ​ൽ​എ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും നി​ശ്ച​യി​ച്ച എ​ല്ലാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​കും പ്ര​വ​ർ​ത്ത​നം.​ഇ​തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​ഗ്യ വി​ഭാ​ഗം, പോലീ​സ് ,റവ​ന്യു ,പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും. സ​ന്ന​ദ്ധ സേ​വ​ക​രും രം​ഗ​ത്തു​ണ്ടാ​കും. പ്ര​വേ​ശ​നം പാ​സ് ന​ൽ​കി നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം ചി​ല്ല​റ വി​ല്പ​ന, അ​നി​യ​ന്ത്രി​ത ലേ​ലം എ​ന്നി​വ​യു​ണ്ടാ​കി​ല്ല.
ഒ​രേ സ​മ​യം ഏ​ഴി​ൽ കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ തീ​ര​ത്ത​ടു​പ്പി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. വ​ള്ള​ങ്ങ​ൾ മീ​ൻ പി​ടി​ത്ത​ത്തി​നി​റ​ങ്ങി 24 മ​ണി​ക്കൂ​റി​ന​കം ഇ​തേ സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്ത​ണം എ​ന്ന​തു​ൾ​പ്പെ​ടെ ഫി​ഷ​റീ​സ് വ​കു​പ്പ് നി​ഷ്ക​ർ​ഷി​ച്ച എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം.​എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ഫി​ഷ​റീ​സ് വ​കു​പ്പ​ധി​കൃ​ത​ർ​ക്കാ​ണ്.