കൂ​രാ​ച്ചു​ണ്ടി​ൽ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്
Friday, August 14, 2020 11:12 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 292 പേ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ ര​ണ്ട് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ത്തി​യ​ത്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഇ​ന്ന​ലെ അ​ടി​യ​ന്തര ആ​ർ​ആ​ർ​ടി യോ​ഗം ചേ​ർ​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 1, 2, 3,12 വാ​ർ​ഡു​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മു​ഖാ​വ​ര​ണം ധ​രി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.