ദന്പതിമാരടക്കം ജില്ലാന്തര കവർച്ചസംഘത്തിലെ നാലുപേർ പിടിയിൽ
Friday, August 14, 2020 11:12 PM IST
കൊ​ണ്ടോ​ട്ടി: ദ​ന്പ​തി​ക​ള​ട​ക്കം അ​ന്ത​ർ ജി​ല്ലാ മോ​ഷ​ണ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.
താ​നൂ​ർ പ​ന​ങ്ങാ​ട്ടൂ​രി​ൽ ത​യ്യി​ൽ​പ​റ​ന്പി​ൽ വീ​ട്ടി​ൽ മ​ഞ്ജു​നാ​ഥ​ൻ (42), ഭാ​ര്യ പാ​ഞ്ചാ​ലി(35), താ​നാ​ളു​ർ വ​ട്ട​ത്ത​ണ്ണി വേ​ങ്ങ​പ​റ​ന്പ് വീ​ട്ടി​ൽ സു​ദ​ർ​ശ​ൻ(24), പുതു​ച്ചേ​രി സ്വ​ദേ​ശി വി​ജ​യ​കാ​ന്ത് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ആ​റി​നു വേ​ങ്ങ​ര​യി​ലെ പെ​ട്രോ​ൾ​പ​ന്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യും ഒ​ന്പ​തി​നു ചേ​ളാ​രി​യി​ലെ പ​ന്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഏ​ഴു ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ന​ട​ന്ന പെ​ട്രോ​ൾ പ​ന്പ് മോ​ഷ​ണ​ത്തെ തു​ട​ർ​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു .
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ ഫ​റോ​ക്ക് മ​ണ്ണൂ​ർ വ​ള​വി​ലെ മൊ​ബൈ​ൽ ക​ട കു​ത്തി​ത്തു​റ​ന്നു 20ല​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ളും മൊ​ബൈ​ൽ ആ​ക്സ​സ​റി​യു​മ​ട​ക്കം 1.5 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത് ഇ​വ​രാ​ണെ​ന്നു ബോ​ധ്യ​മാ​യി. കോ​ഴി​ക്കോ​ട് ന​ല്ല​ളം ഭാ​ഗ​ത്തു നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലും ഇ​വ​രാ​ണ് ഉ​ൾ​പ്പെ​ട്ട​തെ​ന്നു ക​ണ്ടെ​ത്തി.
മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ഇ​വ​രി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ര​ണ്ടു ദി​വ​സം മു​ന്പു ഇ​വ​ർ വാ​ങ്ങി​യഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
മോ​ഷ്ടി​ച്ച പ​ണം പ്ര​തി മ​ഞ്ജു​നാ​ഥ് താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പി​റ​കി​ൽ നി​ന്നു പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലാ​ക്കി മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രെ പോലീസ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്പി ഹ​രി​ദാ​സ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വേ​ങ്ങ​ര എ​സ്ഐ റ​ഫീ​ഖ്, തി​രൂ​ര​ങ്ങാ​ടി എ​സ്ഐ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്കു പു​റ​മെ വേ​ങ്ങ​ര സ്റ്റേ​ഷ​നി​ലെ സു​ബൈ​ർ, ഷൈ​ജു, സി​റാ​ജ്, തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ ര​ഞ്ജി​ത്ത്, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ചത്.
നിരവധി കേസുകൾ
പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ തെളിഞ്ഞത് മലപ്പുറം ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള​ള നി​ര​വ​ധി മോ​ഷ​ണക്കേ​സു​ക​ൾ. അ​റ​സ്റ്റി​ലാ​യ മ​ഞ്ജു​നാ​ഥും ഭാ​ര്യ​യും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കോ​ട്ട​ക്ക​ലി​ലെ ഒ​രു ഡോ​ക്ട​റു​ടെ വീ​ടും കാ​ടാ​ന്പു​ഴ​യി​ൽ ഒ​രു വീ​ടും പൊ​ളി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ഈ ​കേസിൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും മോ​ഷ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.
മ​ഞ്ജു​നാ​ഥി​ന്‍റെ പേ​രി​ൽ ഇ​രു​പ​തി​ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.