നീ​റ്റ് ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ക്ക​ണമെന്ന്
Wednesday, September 16, 2020 10:56 PM IST
താ​മ​ര​ശേ​രി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ പൂ​നൂ​ര്‍ ഇ​ശാ​അ​ത്ത് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സെ​ന്റ​ര്‍ ന​മ്പ​ര്‍ 2808207ല്‍ ​പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍/​അ​ഡ്മി​റ്റ് കാ​ര്‍​ഡു​ക​ള്‍ നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ്‌​കൂ​ളി​ല്‍ തി​രി​ച്ചേ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ സൂ​പ്ര​ണ്ട് കെ.​എം. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​റി​യി​ച്ചു. റി​സ​ള്‍​ട്ടി​ന് ഇ​തൊ​രി​ക്ക​ലും ത​ട​സ്സ​മാ​വി​ല്ലെ​ന്നും പ​രീ​ക്ഷാ എ​ജ​ന്‍​സി​യാ​യ എ​ന്‍​ടി​എ​ക്ക് വി​ശ​ദാം​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ സി​റ്റി കോ​ഡി​നേ​റ്റ​ര്‍ കെ.​പി. ബ​ഷീ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍-9847815322, 9447337886