ബ​ഫ​ർ സോ​ൺ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തും
Thursday, September 17, 2020 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, ബ​ഫ​ർ സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ലെ​ന്ന 2013-ലെ ​യു​ഡി‌​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക, മ​ല​യോ​ര ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​ക​ക്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷെ​ഹീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ളി കാ​ര​ക്ക​ട, ബി​ജു മാ​ണി, സ​രീ​ഷ് ഹ​രി​ദാ​സ്, നി​സാം ക​ക്ക​യം, സു​നീ​ർ പു​ന​ത്തി​ൽ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ഷി​ബി​ൻ പ​രീ​ക്ക​ൽ, ബെ​സ് ലി​ൻ മo​ത്തി​നാ​ൽ, ജി​സോ മാ​ത്യു, വി​ഷ്ണു ത​ണ്ടോ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.