മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം
Thursday, September 17, 2020 11:52 PM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ ആ​സ്ഥാ​ന പ​ട്ട​ണ​മാ​യ മു​ക്ക​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റു​ന്ന മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 2019 -20 സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ടൗ​ൺ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക്ക് 7.37 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കാ​സ​ർ​കോ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.