ഗ​താ​ഗ​ത​നി​യ​മ ലം​ഘ​നം; പി​ഴ അ​ട​യ്ക്കാ​ന്‍ ഇ-ച​ലാ​ന്‍
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യാ​ല്‍ ഇ​നി ഡി​ജി​റ്റി​ലാ​യി പി​ഴ അ​ട​യ്ക്കാം. ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​ത്തി​നു​ള്ള പി​ഴ എ​ടി​എം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചും മ​റ്റും അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഇ-​ച​ലാ​ന്‍ പ​ദ്ധ​തി പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തി​നാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ആ​ന്‍​ഡ്രോ​യ്ഡ് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ ​ച​ലാ​ന്‍ മെ​ഷി​ന്‍ ആ​യ പി​ഒ​എ​സും (പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍) അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്വൈ​പ്പിം​ഗ് മെ​ഷീ​ന്‍ മാ​തൃ​ക​യി​ലു​ള്ള​താ​ണി​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ഴ ഈ​ടാ​ക്കി​യാ​ല്‍ പ്ര​ത്യേ​കം ര​സീ​ത് ന​ല്‍​കു​ക​യാ​ണ് പ​തി​വ്.
ഇ​നി മു​ത​ല്‍ ഇ ​ച​ലാ​ന്‍ മെ​ഷീ​നി​ല്‍ നി​ന്നാ​ണ് ര​സീ​ത് ന​ല്‍​കു​ന്ന​ത്. വാ​ഹ​ന ഉ​ട​മ​യു​ടെ പേ​രും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്റ്റ​ര്‍ ന​മ്പ​റും ലൈ​സ​ന്‍​സ് ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തു​ക​യും ത​ത്സ​മ​യം പി​ഴ​യ​ട​ച്ച് ര​സീ​ത് ന​ല്‍​കു​ക​യും ചെ​യ്യും.
കൈ​വ​ശം പ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് എ​ടി​എം കാ​ര്‍​ഡ് വ​ഴി സ്വൈ​പ്പിം​ഗി​നും സം​വി​ധാ​ന​മു​ണ്ട്. ഇ​പ്ര​കാ​രം മെ​ഷീ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടാ​തെ പോ​ലീ​സ് സൂ​ക്ഷി​ക്കും. ഇ​തേ​ന​മ്പ​റു​ള്ള വാ​ഹ​ന​മോ ലൈ​സ​ന്‍​സ് ന​മ്പ​റു​ള്ള വ്യ​ക്തി​യോ വീ​ണ്ടും നി​യ​മം ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ക്കാ​ര്യം പോ​ലീ​സി​ന് എ​ളു​പ്പ​ത്തി​ല്‍ ല​ഭി​ക്കു​ക​യും ചെ​യ്യും. പ​തി​വാ​യി നി​യ​മം​ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ഇ ​ച​ലാ​ന്‍ സം​വി​ധാ​നം വ​ഴി സാ​ധി​ക്കും.
ട്രാ​ഫി​ക് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​രാ​ജു​വാ​ണ് ഇ ​ച​ലാ​ന്‍ പ​ദ്ധ​തി​യു​ടെ കോ​ഴി​ക്കോ​ട് സി​റ്റി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ .
കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​ത്ര​മാ​യി 140 മെ​ഷി​നു​ക​ളാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും ഇ​ന്ന​ലെ മു​ത​ല്‍ ട്ര​യ​ല്‍ റ​ണ്‍ ആ​രം​ഭി​ച്ച​താ​യും എ​സി​പി അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.